പെരിയ ഇരട്ട കൊലപാതക കേസ് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കെ.മണികണ്ഠന്‍ രാജിവെച്ചു
കാഞ്ഞങ്ങാട് : കെ. മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ശനിയാഴ്ച രാത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. പെരിയ ഇരട്ട കൊലപാതക കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ ഏക ജനപ്രതിനിധി ഞാന്‍ മാത്രമാണെന്നും അതിന്റെ പശ്ചാത്തലത്തില്‍ രാജിവെക്കാന്‍ ഞാന്‍ നേരത്തെ തീരുമാനിച്ചതാണെന്നും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്തുകളിലൊന്നാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
No comments