Breaking News

ആടിനെ മേയ്ച്ച് വരികയായിരുന്ന യുവതിയെ കയറിപ്പിടിച്ച യുവാവ് വെള്ളരിക്കുണ്ട് പോലീസിന്റെ പിടിയിൽ


വെള്ളരിക്കുണ്ട് : ആടിനെ മേയ്ച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ കയറിപ്പിടിച്ച ബൈക്ക് യാത്രക്കാരനായ യുവാവ് ഒടുവിൽ പൊലിസിന്റെ പിടിയിലായി. കൊന്നക്കാട് സ്വദേശി  ബാവ എന്ന ഹാരിസിനെ (23)യാണ് വെള്ളരിക്കുണ്ട് എസ് ഐ പി ജയരാജൻ അറസ്റ്റ് ചെയ്തത് . കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് വെള്ളരിക്കുണ്ട് പൊലിസ് സ്റ്റേഷൻ പരിധിയിലെ മാലോത്ത് വെച്ച് റോഡരികിലൂടെ ആടിനേയും മേയ്ച്ച് നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്കിൽ വന്ന യുവാവ് അരികിൽ ബൈക്ക് നിർത്തി വഴി ചോദിച്ച ശേഷം കയറി പിടിച്ച് മാനഭംഗപ്പെടുത്തിയത്. തുടർന്ന് യുവതി വെള്ളരിക്കുണ്ട് പൊലിസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
കേസെടുത്ത് അന്വേഷണം നടത്തിയ വെളളരിക്കുണ്ട് എസ് ഐ പി ജയരാജനും
സംഘവും ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിന് ഒടുവിൽ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയെ കണ്ടെത്തിയത്.

No comments