Breaking News

കടയിൽ സാധനങ്ങൾ വാങ്ങിക്കാൻ എത്തിയ 14 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി ; വ്യാപാരിയെ റിമാന്റ് ചെയ്തു


കാസർകോട്: കടയിൽ സാധനങ്ങൾ വാങ്ങിക്കാൻ എത്തിയ 14 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ പോക്സോ പ്രകാരം കേസെടുത്ത മഞ്ചേശ്വരം പൊലീസ് പ്രതിയായ കുഞ്ചത്തൂർ, കണ്വതീർത്ഥയിലെ ഇബ്രാഹിം ഷേഖ് അബ്ബ(60)യെ അറസ്റ്റു ചെയ്തു. പ്രതിയെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു. ശനിയാഴ്ച്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. കടയിൽ സാധനങ്ങൾ വാങ്ങിക്കാൻ എത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. ഭയം കാരണം പെൺകുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ വൈകുന്നേരത്തോടെ പെൺകുട്ടിക്ക് പനി അനുഭവപ്പെട്ടു. പെട്ടെന്ന് പനി ഉണ്ടായതിനെ കുറിച്ച് വീട്ടുകാർ ചോദിച്ചപ്പോഴാണ് പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് പറഞ്ഞത്. വീട്ടുകാർ ഞായറാഴ്ച്ച രാവിലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിശദമായി ചോദ്യം ചെയ്ത ശേഷം പോക്സോ കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്തു.

No comments