യുവ വ്യാപാരിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു
കാസർകോട് : യുവ വ്യാപാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ബേഡകത്തെ പ്രമുഖ അനാദി കടയുടമയായ വലിയടുക്കം വിനീഷ് ബാബു(45)വിനെയാണ് മരിച്ചനിലയിൽ കാണപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വിനീഷ് ബാബുവിന്റെ മാതാവാണ് മകനെ തൂങ്ങി നിലയിൽ കണ്ടത്. ഇവർ ഉച്ചത്തിൽ ബഹളവച്ചതുകേട്ട് അയൽക്കാർ ഓടിയെത്തി ബാബുവിനെ നിലത്തിറക്കി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപ്രതിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം വൈകീട്ട് വീട്ടിലെത്തിക്കും. തുടർന്ന് സംസ്കാരം നടക്കും. ബേഡകത്തെ പരേതനായ നാരായണന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: പ്രവിത. മക്കൾ: ആദിദേവ്, ദേവാഞ്ജന, അയാൻ. സഹോദരങ്ങൾ: സുനിൽ,
സുമലത.
No comments