രഞ്ജിതയെ അധിക്ഷേപിച്ച സംഭവം ; ബി.ജെ.പി ബളാൽ പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ പ്രതിഷേധ പ്രകടനം നടത്തി
വെള്ളരിക്കുണ്ട് : വിമാന ദുരന്തത്തിൽ മരണപ്പെട്ട രഞ്ജിതയെ അധിക്ഷേപിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെ ജോലിയിൽ നിന്നും പിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ട് ബി. ജെ. പി. ബളാൽ മണ്ഡലം കമ്മറ്റി വെള്ളരിക്കുണ്ടിൽ പ്രതിഷേധ പ്രകടനം നടത്തി
പവിത്രൻ്റെ ഫോട്ടോയിൽ ചെരുപ്പ് മാല അണിയിച്ചും പ്ലക്കാർഡുകൾ എന്തിയുമാണ് പ്രവർത്തകർ വെള്ളരിക്കുണ്ടിൽ പ്രതിഷേധ പ്രകടനം നടത്തിയത്. തുടർന്ന് വെള്ളരിക്കുണ്ട് ടൗണിൽ നടന്ന പ്രതിക്ഷേധയോഗം കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് കുഞ്ഞിക്കണ്ണൻ ബളാൽ ഉദ്ഘാടനം ചെയ്തു. ബിജെപി ബളാൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സാജൻ പുഞ്ച അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് ടി. പി സ്വാഗതം പറഞ്ഞു. സദാനന്ദൻ, അരുൺ എസ് വി, പി വി വിനോദ്, ടി.സി രാമചന്ദ്രൻ, റെജികുമാർ, ഉത്തമൻ വെള്ളരിക്കുണ്ട്, കുഞ്ഞിരാമൻ ബളാൽ, രമണി കൊന്നക്കാട്, ദീപു മാലോം തുടങ്ങിയവർ സംസാരിച്ചു.
No comments