തിരുവനന്തപുരം പിഎംജിയിൽ ടിവിഎസ് ഷോറൂമിൽ തീ പിടിത്തം; തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കി
തിരുവനന്തപുരം: പിഎംജിയിലെ ടിവിഎസ് ഷോറൂമിൽ വലിയ തീപിടിത്തം. പുലർച്ചെ 3.45നായിരുന്നു തീപിടുത്തം. തീപിടിത്തം പൂർണ്ണമായും നിയന്ത്രണ വിധേയമാക്കി. എട്ടോളം ഫയർഫോഴ്സ് യൂണിറ്റുകളാണ് തീ അണയ്ക്കുന്നതിനായി സ്ഥലത്തെത്തിയത്. കെട്ടിടത്തിൻ്റെ താഴത്തെ നിലയിലെ തീയാണ് ആദ്യം പൂർണ്ണമായി കെടുത്തിയത്. എന്നാൽ സ്പെയർ പാർട്സ് അടക്കം സൂക്ഷിക്കുന്ന നിലയിലും മുകളിലത്തെ ടെറസ് ഭാഗത്തുമുള്ള തീ ഭഗീരഥ പ്രയത്നം നടത്തിയാണ് ഫയർഫോഴ്സ് അണച്ചത്.
കെട്ടിടത്തിൽ 250ഓളം വാഹനങ്ങൾ ഉണ്ടായിരുന്നതായാണ് ഷോറൂം ഉടമ വ്യക്തമാക്കുന്നത്. ഇതിൽ ഭൂരിപക്ഷം വാഹനങ്ങളും പുറത്തെത്തിച്ചിട്ടുണ്ട്. കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. കെട്ടിടത്തിൻ്റെ മുകളിലത്തെ ഷട്ടറുകളും ഗ്ലാസുകളും പൊളിക്കുന്നുണ്ട്. തൊട്ടടുത്ത് കെട്ടിടങ്ങൾ ഇല്ലായെന്നതാണ് ആശ്വാസകരമായ കാര്യം.
ആകെ മൂന്നുനിലയുള്ള കെട്ടിടത്തിൻ്റെ മുകളിലെ നിലയിൽ സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിലെ തീ അണയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. രണ്ട് മണിക്കൂറിലേറെയായി തീ ആണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.സംഭവസമയത്ത് കെട്ടിടത്തിൻ്റെ രണ്ടാമത്തെ നിലയിൽ വലിയ ശബ്ദം കേട്ടെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞത്.
No comments