ചാമക്കുഴി എകെജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പി.എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു
കരിന്തളം : ചാമക്കുഴി എകെജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനവും,പി.എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. വിപിൻ ജോസി അദ്ധ്യക്ഷത വഹിച്ചു. പി.ഹരീഷ്കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്ക് ലൈബറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എ.വി.മധു ആശംസാ പ്രസംഗം നടത്തി. സി.രാജേന്ദ്രൻ സ്വാഗതവും, ആജ്റ എം.എ. നന്ദിയും പറഞ്ഞു.
No comments