Breaking News

സിപിഎം ചെറുവത്തൂർ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവൻ മണിയറയെ നീക്കി കെ ബാലകൃഷ്ണൻ കാരക്കാട് പുതിയ ഏരിയാ സെക്രട്ടറി


കാസർകോട്: സിപിഎം ചെറുവത്തൂർ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവൻ മണിയറയെ നീക്കി. കെ ബാലകൃഷ്ണൻ കാരക്കാട് ആണ് പുതിയ ഏരിയാ സെക്രട്ടറി. സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ജില്ലാ കമ്മിറ്റി യോഗത്തിലുൾപ്പെടെ മാധവൻ മണിയറയ്ക്കെതിരെ പരാതിയുയർന്നിരുന്നു. ചൊവ്വാഴ്ച ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജന്റെ സാന്നിദ്ധ്യത്തിലാണ് യോഗം ചേർന്നത്. സ്ഥലം വാങ്ങിയതിൽ പാർട്ടി മാനദണ്ഡം പാലിക്കാത്തതിലാണ് നീക്കിയതെന്നാണ് സി പി എം ഇപ്പോൾ അറിയിച്ച വിശദീകരണം. നിലവിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് മാധവൻ മണിയറ. 

No comments