Breaking News

പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം വീടിന് പിറകിലെ മുറിയിൽ, അന്വേഷണം ആരംഭിച്ചു


ഇടുക്കി: കാഞ്ചിയാറിൽ പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. വീടിനു പിറകിലുള്ള മുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. മരണ കാരണം കണ്ടെത്താൻ പൊലിസ് അന്വേഷണം തുടങ്ങി.

No comments