Breaking News

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പെരിയ സ്വദേശിയായ ബാർ ഹോട്ടൽ ജീവനക്കാരൻ മരണപ്പെട്ടു


കാസർകോട്: പെരിയ സ്വദേശിയായ യുവാവ് പൊറോട്ട തൊണ്ടയിൽ കുടുങ്ങി മരിച്ചു. പെരിയ, പെരിയോക്കിയിലെ പരേതനായ കുഞ്ഞിരാമന്റെ മകൻ ഷിനോജ് (41) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം ഉണ്ടായത്. കണ്ണൂർ, എളയാവൂർ വൈദ്യർ പീടികയിലെ ഒരു ബാർ ഹോട്ടൽ ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ താമസസ്ഥലത്തെ ശുചിമുറിയിൽ വീണു കിടക്കുന്ന നിലയിലാണ് ഷിനോജിനെ കണ്ടെത്തിയത്. കൂടെ താമസിക്കുന്ന സഹജീവനക്കാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിലാണ് പൊറോട്ട തൊണ്ടയിൽ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നു വ്യക്തമായത്. കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തു. മൃതദേഹം വൈകിട്ടോടെ വീട്ടിലെത്തിച്ച ശേഷം സംസ്കരിച്ചു. ഭാര്യ: സുമ (ബംഗ്ളൂരു), മകൾ:ശ്രീയാനി. മാതാവ്: ഓമന. സഹോദരങ്ങൾ: മനോജ്, രേവതി.

No comments