Breaking News

ജി.വി.എച്ച്.എസ്.എസ് അമ്പലത്തറയിൽ വിജയോത്സവം സംഘടിപ്പിച്ചു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ ഉത്ഘാടനം നിർവ്വഹിച്ചു


അമ്പലത്തറ : അമ്പലത്തറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവവും, ജില്ലാ പഞ്ചായത്തിൻ്റെ വകയായി പൂർത്തികരിച്ച ലാബ്, വാട്ടർ പ്യൂരിഫയർ, ടോയ്ലറ്റ്  കോംപ്ലക്സ് എന്നിവയുടെ ഉത്ഘാടനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. ഷാനവാസ് പാദൂർ നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. സി.കെ അരവിന്ദാക്ഷൻ വിജയികളെ അനുമോദിച്ചു. എൽ എസ് എസ്, യു എസ് എസ്, എൻ എം എം, എസ് എസ് എസ് എൽ സി എന്നീ മേഖലകളിൽ നിന്നായ് 43 ഓളം പ്രതിഭകൾ അനുമോദനം ഏറ്റുവാങ്ങി. സ്കൂൾ പിടി എ പ്രസിഡൻ്റ് ശ്രീ. അബ്ദുൾ മജീദ് അധ്യക്ഷനായ ചടങ്ങിൽ  വാർഡ് മെമ്പർമാരായ ഡോ. സബിത.സി.കെ, ശ്രി. എ.വി കുഞ്ഞമ്പു, പ്രവാസി അസോസിയേഷൻ ഓഫ് അമ്പലത്തറ സ്കൂൾ (PAAS) പ്രസിഡൻ്റ് ശ്രീ. ഹാരീസ് സൈനുദ്ദീൻ ,പ്രിൻസിപ്പാൾ ശ്രീ. പ്രശാന്ത് .കെ.വി, എസ് എം സി ചെയർമാൻ ശ്രീ. മനോജ് കുമാർ, മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതി. വന്ദനടി.പി, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി. നിഷ.കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രി. പി.വി. രാജേഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി. പത്മജ. ടി.കെ നന്ദിയും, കുമാരി ശിവാനി മറുപടി പ്രസംഗവും നടത്തി. കുട്ടികൾ , അധ്യാപകർ,പി ടി എ, എം പി ടി എ അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവരുൾപ്പെടെ നിരവധി ആളുകൾ യോഗത്തിൽ സംബന്ധിച്ചു.

No comments