Breaking News

ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സമര പ്രഖ്യാപന കൺവെൻഷൻ മാലോം പിഎം ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കും


വെള്ളരിക്കുണ്ട് : ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സമര പ്രഖ്യാപന കൺവെൻഷൻ ബുധനാഴ്ച മാലോം പിഎം ഓഡിറ്റോറിയത്തിൽ നടക്കും. ജൂലായ് എട്ടിന് സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന പ്രതിഷേധ സമരത്തിന് മുന്നോടിയായാണ് പരിപാടിയെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന സെക്രട്ടറി കെ.കെ. കബീർ ഉദ്ഘാടനം ചെയ്യും. വിലക്കയറ്റം, അനധികൃത കാറ്ററിങ്, പാചകവാതക വില വർധന ഇവയ്ക്കെതിരേയാണ് സമര പ്രഖ്യാപനം. രമേശൻ പാവൂർ , മനോജ് മടിക്കൈ, പി.എം. മൂസ്, സജി റോയൽ, ഇ. കമലാക്ഷൻ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

No comments