Breaking News

ആശുപത്രിയിൽ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ മകൾ ശ്വാസ തടസത്തെ തുടർന്ന് മരിച്ചു


കാഞ്ഞങ്ങാട് : ആശുപത്രിയിൽ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ മകൾ പുറംവേദനയെ തുടർന്നുണ്ടായ ശ്വാസ തടസം തുടർന്ന് മരിച്ചു. ചെറുവത്തൂർ ബസ് സ്റ്റാന്റിനടുത്ത് മിൽമ ഷോപ്പ് നടത്തുന്ന ഞാണം കൈയിലെ പരേതനായ ശശികുമാറിന്റെ മകൾ എസ്. അനിത (48)ആണ് മരിച്ചത്. മാവുങ്കാൽ സഞ്ജീവിനി സ്വകാര്യാശുപത്രിയിൽ ശ്വാസം മുട്ടിനെ തുടർന്ന് മൂന്ന് ദിവസമായി ചികിൽസയിൽ കഴിയുന്ന അമ്മ കല്യാണിക്ക് കൂട്ടിരിപ്പിനെത്തിയ തായിരുന്നു അനിത. ഇന്ന് പുലർച്ചെ ഒരു മണിക്ക് ശേഷം പെട്ടന്ന് ചുമയുണ്ടാവുകയും പുറംവേദന അനുഭവപ്പെട്ട് ശ്വാസതടസമുണ്ടായ ഉടൻ മരണം സംഭവിച്ചതായി ഹോസ്ദുർഗ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അമ്മക്കൊപ്പം വർഷങ്ങളായി ചെറുവത്തൂരിൽ മിൽമ ഷോപ്പ് നടത്തി വരികയായിരുന്നു. അനിതയുടെ മൂത്ത സഹോദരൻ അനൂപ് നാല് വർഷം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. സഹോദരി അനില (ഞാണം കൈ). സഞ്ജീവനി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാളെ രാവിലെ എട്ടിന് കുട്ടമത്തെ പൊതുശ്മശാനത്തിൽ സംസ്കരിക്കും.

No comments