Breaking News

കാനറ ബാങ്ക് എംപ്ലോയീസ് യൂണിയൻ പ്ലാറ്റിനം ജൂബിലി സാമൂഹ്യ പ്രതിബദ്ധത പരിപാടിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ചെന്നടുക്കം സ്കൂളിൽ നടന്നു


ഭീമനടി : കാനറ ബാങ്ക്  എംപ്ലോയീസ് യൂണിയൻ പ്ലാറ്റിനം ജൂബിലി, സാമൂഹ്യ പ്രതിബദ്ധത പരിപാടിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം വെസ്റ്റ് എളേരി ചെന്നടുക്കം ജി എൽ പി  സ്കൂളിൻ്റെ പ്രവേശനോത്സവത്തിൽ വെച്ച് നടന്നു.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ബാഗ് അടക്കമുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു .വാർഡ് മെമ്പർ അഖില സി വി പരിപാടി ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാനധ്യാപിക ലൗലി ജോസഫ് , കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി ആനന്ദ് എം കെ ,പി ടി എ   പ്രസിഡന്റ് ഉഷീദ് കുമാർ , മദർ പി ടി എ പ്രസിഡന്റ്  സുനിത കുഞ്ഞികണ്ണൻ എന്നിവർ സംസാരിച്ചു.

No comments