Breaking News

പേപ്പട്ടിയുടെ കടിയേറ്റ അഞ്ചു വയസുകാരൻ മരിച്ചു മെയ് 31ന് കണ്ണൂർ പയ്യാമ്പലത്തു വച്ചാണ് ഹരിത്തിനു തെരുവുനായയുടെ കടിയേറ്റത്


കണ്ണൂർ: പേപ്പട്ടിയുടെ കടിയേറ്റ അഞ്ചു വയസുകാരൻ മരിച്ചു. തമിഴ്നാട്, സേലം സ്വദേശികളുടെ മകനായ ഹരിത് (5) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മരണം സംഭവിച്ചത്. മെയ് 31ന് പയ്യാമ്പലത്തു വച്ചാണ് ഹരിത്തിനു തെരുവുനായയുടെ കടിയേറ്റത്. കണ്ണിനും കാലിനും പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് വാക്സിൻ നൽകിയിരുന്നു. പേവിഷബാധ ഉണ്ടായതായി സംശയം ഉണ്ടായതോടെയാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

അതേ സമയം കോഴിക്കോട് നഗരത്തിനു സമീപത്തു ശനിയാഴ്ച്ച വ്യാപകമായി തെരുവുനായ ആക്രമണം ഉണ്ടായി. നിരവധി പേർക്ക് കടിയേറ്റു.

No comments