കരിന്തളത്തെ ജപ്തി ഭീഷണി; ഹിയറിംഗ് നടത്താൻ നിർദേശം
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ചാമക്കുഴിയിലെ അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തി ജപ്തി ഭീഷണി നേരിടുന്നതായുള്ള മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പരാതിക്കാരനെ കേള്‍ക്കുന്നതിനായി ഹിയറിങ്ങിന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഐഎഎസ് അടിയന്തര നിര്‍ദ്ദേശം നല്‍കി. ജൂണ്‍ 13ന് വെള്ളിയാഴ്ച തന്നെ അപേക്ഷകന്റെ ഹിയറിങ് നടത്തുന്നതിന് ഡെപ്യൂട്ടി കളക്ടറെ (ആര്‍.ആര്‍) ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നെടുത്ത വായ്പയില്‍ ആണ് ജപ്തി നേരിടുന്നത്.
No comments