Breaking News

കരിന്തളം കിളിയളംചാലിലെ അജ്ഞാത മൃതദേഹം: അന്വേഷണം പുരോഗമിക്കുന്നു


കരിന്തളം : ബുധനാഴ്ച രാവിലെ കിളിയളംചാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 65 വയസ്സിന് മേൽ തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നീലേശ്വരം എസ്ഐ കെ.വി.രതീശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.

നെറ്റിയിൽ പരിക്കുള്ളതായും വെള്ളം അകത്തുചെന്നാണ് മരണമെന്നും സ്ഥിരീകരിച്ചിരുന്നു. നെറ്റിയിലെ പരിക്ക് വീഴുമ്പോൾ സംഭവിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. പരിസരപ്രദേങ്ങളിൽനിന്ന് ആരെയും കാണാതായി പരാതിയില്ല. തുടർന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം അജ്ഞാത മൃതദേഹം എന്ന നിലയിൽ കാഞ്ഞങ്ങാട് പൊതുശ്മശാനത്തിൽ സംസ്കരിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, നീലേശ്വരം എസ്എച്ച്ഒ നിബിൻ ജോയ്, എസ്ഐ കെ.വി.രതീശൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വ്യാഴാഴ്ച രാവിലെ സംഭവസ്ഥലം സന്ദർശിച്ചു.

No comments