ബാനം ഗവ.ഹൈസ്കൂളിൽ ആരംഭിച്ച കുഞ്ഞിക്കൈയിൽ ഒരു പുസ്തകം പരിപാടിയുടെ ഉദ്ഘാടനം കുട്ടികൾ നിർവഹിച്ചു
ബാനം: ബാനം ഗവ.ഹൈസ്കൂളിൽ കുഞ്ഞിക്കൈയിൽ ഒരു പുസ്തകം എന്ന് പേരിൽ പുസ്തക ചാലഞ്ചിന് തുടക്കമായി. വായന ദിനത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. കുട്ടികൾ, ജീവനക്കാർ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരിൽ നിന്നും ചാലഞ്ചിലൂടെ പുസ്തകങ്ങൾ ശേഖരിച്ച് ക്ലാസ് മുറികളിലെ ലൈബ്രറി വിപുലീകരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. നെരൂദ വായനശാലയുടെ സഹകരണത്തോടെ പി.എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ബാനം കൃഷ്ണൻ അധ്യക്ഷനായി. പ്രഭാഷകൻ എം.കെ സതീഷ് അനുസ്മരണം പ്രഭാഷണം നടത്തി. പി.മനോജ് കുമാർ, പി.കെ ബാലചന്ദ്രൻ, അനിത മേലത്ത്, അനൂപ് പെരിയൽ, എം.രജിത എന്നിവർ സംസാരിച്ചു. വായന മാസാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
No comments