ഇരിയയിൽ നിന്നും കാണാതായ പ്ലസ് ടു വിദ്യാർത്ഥിയായ 17 കാരനെ എറണാകുളത്ത് കണ്ടെത്തി
കാഞ്ഞങ്ങാട് : അമ്പലത്തറ ഇരിയയിൽ നിന്നും കാണാതായ പ്ലസ് ടു വിദ്യാർത്ഥിയായ 17 കാരനെ എറണാകുളത്ത് കണ്ടെത്തി. എറണാകുളത്തെത്തി അമ്പലത്തറ പൊലീസ് വിദ്യാർത്ഥിയെ നാട്ടിലേക്ക് കൂട്ടി കൊണ്ട് വന്നു. ഇരിയ പളളിക്ക് സമീപത്തെ നിഹാലിനെ യാണ് കഴിഞ്ഞ 18 ന് പുലർച്ചെ മുതൽ കാണാതായത്. രാത്രി വീട്ടിൽ ഉറങ്ങാൻ കിടന്നതായിരുന്നു. നേരം പുലരും മുൻപെ ബാഗുമായി വിദ്യാർത്ഥി വീട് വിടുകയായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്തിരുന്നു. എറണാകുളം നഗരത്തിലെ ഹോട്ടലിന് സമീപം സംശയ സാഹചര്യത്തിൽ പിങ്ക് പൊലീസാണ് 17കാരനെ കണ്ടെത്തിയത്. സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ട് പോയി വിശദമായി ചോദിച്ചപ്പോൾ വീടുവിട്ടതായി പറഞ്ഞു. എറണാകുളം പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് അമ്പലത്തറ പൊലീസ് എറണാകുളത്തെത്തുകയായിരുന്നു. ഇന്നലെ രാത്രിയോടെ കുട്ടിയെ കാഞ്ഞങ്ങാട്ടെത്തി ച്ചു . ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ വിദ്യാർത്ഥിയെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.
No comments