രാജപുരം : ജൂൺ 21 അന്താരാഷ്ട്ര യോഗദിനത്തിന് മുന്നോടിയായി ദൈനംദിന ജീവിതത്തിൽ യോഗപരിശീലനം കൊണ്ടുണ്ടാവുന്ന ഗുണങ്ങളെപ്പറ്റിയും, യോഗ, ധ്യാനം എന്നിവയുടെ പ്രാധാന്യത്തെപ്പറ്റിയും ക്ലാസ്സ് സംഘടിപ്പിച്ചു. രാജപുരം ടാഗോർ പബ്ലിക് സ്കൂളിൽ നടന്ന യോഗദിന ക്ലാസ്സിന് പ്രശസ്ത യോഗ തെറാപ്പിസ്റ്റ് മിഥില ബാലകൃഷ്ണൻ, കരാട്ടെ ഇൻസ്ട്രക്ടർ ഷാജി ജോസഫ് എന്നിവർ നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പാൾ മാണി കെ ഫ്രാൻസിസ് ചടങ്ങിൽ ആശംസാപ്രസംഗം നടത്തി.ക്ലാസ്സിന് നൂറോളം വിദ്യാർഥികൾ പങ്കെടുത്തു .
മിഥിലാ ബാലകൃഷ്ണൻ (യോഗ തെറാപ്പിസ്റ്റ്), മാണി കെ ഫ്രാൻസിസ് (പ്രിൻസിപ്പാൾ ടാഗോർ പബ്ലിക് സ്കൂൾ രാജപുരം), സന്തോഷ് നാട്യാഞ്ജലി, ഷാജി ജോസഫ് ( കരാട്ടെ ഇൻസ്ട്രക്ടർ)
No comments