കാസർകോട്ട് ഇൻസ്പെക്ടർമാർക്ക് സ്ഥലംമാറ്റം ; കെ.പി. സതീഷിന് വെള്ളരിക്കുണ്ട് ഇൻസ്പെക്ടറായി നിയമനം
വെള്ളരിക്കുണ്ട് : ചന്തേര പൊലിസ് സ്റ്റേഷനിലെ കെ.പി സതീശൻ സൈബർ സെല്ലിലെ എം.വി ശ്രീദാസ് എന്നിവർക്ക് പൊലീസ് ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം. എം.വി ശ്രീദാസിനെ ബേക്കലിലും കെ.പി സതീഷിനെ വെള്ളരിക്കുണ്ടിലും നിയമിച്ചു. ബേക്കലിൽ നിന്നു കെ.പി ഷൈനിനെ അമ്പലത്തറയിലേക്കും വെള്ളരിക്കുണ്ടിൽ നിന്നു ടി.കെ മുകുന്ദനെ ചീമേനിയിലേക്കും ടി. ദാമോദരനെ ബേഡകത്തേക്കും മാറ്റി നിയമിച്ചു. ബേഡകത്തു നിന്നു രാജീവൻ വലിയ വളപ്പിലിനെ പരിയാരത്തേക്കും മാറ്റി നിയമിച്ചു. ചീമേനിയിൽ നിന്നു എ അനിൽ കുമാറിനെ ആദൂരിലും നിയമിച്ചു.
കാസർകോട് ജില്ലയിൽ നിന്നുള്ള സൈബർ സബ് ഇൻസ്പെക്ടർ എം.വി. ശ്രീദാസ്, ചന്തേര എസ്.ഐ. കെ.പി. സതീഷ് എന്നിവർക്കാണ് ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം ലഭിച്ചത്. എം.വി. ശ്രീദാസിനെ ബേക്കൽ ഇൻസ്പെക്ടറായും, കെ.പി. സതീഷിനെ വെള്ളരിക്കുണ്ട് ഇൻസ്പെക്ടറായും നിയമിച്ചു.
No comments