മഞ്ചേശ്വരം വൊർക്കാടിയിൽ വൃദ്ധമാതാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ മകൻ പിടിയിൽ
കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വൊർക്കാടിയിൽ വീട്ടിനകത്ത് ഉറങ്ങിക്കിടന്ന വൃദ്ധമാതാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ മകൻ പിടിയിൽ. വൊർക്കാടി നല്ലങ്കിയിലെ പരേതനായ ലൂയിസ് മൊന്തേരയുടെ മകൻ മെൽവിൻ മൊന്തേര (34)യെയാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. മാതാവിനെ കൊലപ്പെടുത്തി അയൽവാസിയും ബന്ധുവുമായ ലൊളിതയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താനും ശ്രമിച്ച ശേഷം വൊർക്കാടിയിൽ നിന്ന് ബസിൽ കയറി രക്ഷപ്പെട്ട പ്രതിയെ 200 കിലോമീറ്റർ അകലെ കർണ്ണാടകയിൽ വച്ചാണ് വ്യാഴാഴ്ച ഉച്ചയോടെ പിടികൂടിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
No comments