Breaking News

അന്തരിച്ച കോൺഗ്രസ് നേതാവും മികച്ച കർഷകനുമായിരുന്ന മാത്യൂസ് വലിയവീട്ടിലിന് ആദരാജ്ഞലികൾ അർപ്പിക്കാൻ ഒഴുകിയെത്തി ജനങ്ങൾ


കൊന്നക്കാട് : അന്തരിച്ച കോൺഗ്രസ് നേതാവും മികച്ച കർഷകനുമായിരുന്ന മാത്യൂസ് വലിയവീട്ടിലിന് ആദരാജ്ഞലികൾ അർപ്പിക്കാൻ ഒഴുകിയെത്തി ജനങ്ങൾ. മലയോരത്ത് ആദ്യമായി പൈനാപ്പിൾ കൃഷി ആരംഭിച്ചത് മാത്യൂസ് വലിയവീട്ടിലിൽ ആയിരുന്നു .ഇത്തരത്തിൽ കാർഷിക മേഖലയിൽ നിരവധി കൃഷി പരീക്ഷണങ്ങൾ നടത്തി വിജയിപ്പിച്ചു അറിവുകൾ മറ്റുള്ളവർക്ക് ഇദ്ദേഹം പകർന്നു കൊടുത്തിരുന്നു.മികച്ച പൊതുപ്രവർത്തകനും പ്രഭാഷകനുമായിരുന്നു മാത്യൂസ് .നാട്ടുകാർക്ക് പ്രിയങ്കരനായിരുന്ന മാത്യൂസിന് അവസാനമായി ആദരാജ്ഞലികൾ അർപ്പിക്കാൻ നിരവധിപേർ വെസ്റ്റ് എളേരി ചാമക്കളത്തെ വസതിയിൽ എത്തി. കാസറഗോഡ് എം പി രാജ് മോഹൻ ഉണ്ണിത്താൻ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

No comments