Breaking News

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്കരണ ഉപാധികൾ നിർമ്മിച്ചു നൽകുന്നതിൻ്റെ പ്രവൃത്തി ഉദ്ഘാടനം കോടോത്ത് നടന്നു


ോടോത്ത് : കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർവഹണം നടത്തുന്ന സ്കൂളുകളിലും ഘടക സ്ഥാപനങ്ങൾ, അങ്കണവാടികൾ എന്നിങ്ങളിലെ മാലിന്യ സംസ്കരണ ഉപാധികൾ നിർമിച്ചു നൽകുന്നതിൻ്റെ പ്രവൃത്തി ഉദ്ഘാടനം കോടോത്ത് ഡോ. അംബേദ്ക്കർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ വച്ച് നടന്നു.20 ലക്ഷത്തി 36000 രൂപയാണ് അടങ്കൽ തുക. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ചടങ്ങിൽ അധ്യക്ഷയായി.വാർഡ് മെമ്പർമാരായ പി.കുഞ്ഞികൃഷ്ണൻ ,സൂര്യ ഗോപാലൻ, പി ഗോപി എന്നിവരും ആസൂത്രണ സമിതി അംഗം ടി.കോരൻ, മുൻ പഞ്ചായത്ത് അംഗം പി.ഗോവിന്ദൻ ,സ്കൂൾ ഹെഡ്മിസ്ട്രസ് ശാന്തകുമാരി എന്നിവരും സാന്നിദ്ധ്യമറിയിച്ചു. പി ടി എ പ്രസിഡൻ്റ് സൗമ്യ വേണു ഗോപാൽ സ്വാഗതം പറഞ്ഞു. ഈ പദ്ധതി നടപ്പിലാക്കുന്നതു വഴി പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങൾക്കും സ്ഥായിയായ മാലിന്യ സംസ്കരണ ഉപാധികളെന്ന ലക്ഷ്യത്തിലേക്ക് പഞ്ചായത്ത് എത്തുകയാണ്. കാലാവസ്ഥ അനുകൂലമാണെങ്കിൽജൂലൈ മാസത്തോടു കൂടി പ്രവൃത്തി പൂർത്തീകരിക്കാനാവുമെന്ന് കരാറുകാരൻ അറിയിച്ചു.

No comments