ജില്ലാ ലീഗൽ സർവീസസ് അതോരിറ്റി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് കോളേജ് സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി
വെള്ളരിക്കുണ്ട് : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, കാസറഗോഡ്, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഹോസ്ദുർഗ് , സെന്റ് ജൂഡ്സ് കോളേജ് വെള്ളരിക്കുണ്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. അതിന്റെ ഭാഗമായി വെള്ളരിക്കുണ്ട് സി.ഐ ടി.കെ ശ്രീ.മുകുന്ദൻ കോളേജ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. പരിപാടി കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ.സുനീഷ് ഉൽഘാടനം നടത്തി. കോളജ് പ്രിൻസിപ്പാൾ ഡോ.സുജ മറിയാമ്മ ജോഷ്വ സ്വാഗതവും, പി എൽ വി മഹേശ്വരി ആശംസയും പറഞ്ഞു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.തുടർന്ന് കോളേജ് ചെയർമാൻ ജെയിംസ് വർഗീസ് നന്ദിയും പറഞ്ഞു. പരിപാടിയിൽ 42പേർ പങ്കെടുത്തു
No comments