Breaking News

കൊന്നക്കാട് ഗവ:എൽ പി സ്കൂളിൽ പഞ്ചായത്തുതല പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചു


കൊന്നക്കാട് : കൊന്നക്കാട് ഗവ:എൽ പി സ്കൂളിൽ പഞ്ചായത്തുതല പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചു.ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. രാജു കട്ടക്കയം സ്കൂൾ അങ്കണത്തിൽ മാവിൻ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി. മോൻസി ജോയ് അധ്യക്ഷയായി.പി ടി എ വൈസ് പ്രസിഡന്റ് ശ്രീ.ബിനു തോട്ടോൻ, അധ്യാപകരായ ശ്രീ. മാത്യു ജോസഫ്, ശ്രീമതി.അനഘ ബാബു വീണ എ വി, മാസ്റ്റർ അഡോൺ അജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പ്രധാനധ്യാപിക ശ്രീമതി ജിൻസി ജോസഫ് സ്വാഗതവും പി ടി എ പ്രസിഡന്റ് ശ്രീ. പ്രദീപ് എം നന്ദിയും പറഞ്ഞു.

No comments