കെഎസ്ആര്‍ടിസിയെ വിളിക്കാന്‍ ഇനി മൊബൈല്‍ നമ്പര്‍
കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസില്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഇനിമുതല്‍ മൊബൈല്‍ നമ്പര്‍. യാത്രക്കാര്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ കിട്ടുന്നില്ല എന്ന പരാതി പരിഹരിക്കാനാണ് ഔദ്യോഗിക മൊബൈല്‍ അനുവദിച്ചത്. കാസര്‍കോട് ഡിപ്പോയില്‍ ലാന്‍ഡ് ഫോണ്‍ നമ്പറിന് പകരം ഇനിമുതല്‍ സേവനങ്ങള്‍ക്ക് 9188933826 എന്ന പുതിയ മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാം. ഇന്നുമുതല്‍ ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ ലഭിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
No comments