Breaking News

കുട്ടികൾക്ക് കളിപ്പാട്ടങ്ങളും മധുരവും നൽകി മാലോത്ത് കസബയിലെ പ്രവേശനോത്സവം


മാലോം : നവാഗതരായ കൊച്ചു കുട്ടികൾക്ക്‌ കളിപ്പാട്ടം നൽകി യും ഊതി വീർപ്പിച്ച ബലൂണുകളും പഞ്ചവർണ്ണനിറമുള്ള തൊപ്പികൾ അണിയിച്ചും കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും മധുരവും നൽകിയും മാലോത്ത് കസബ ഗവ. ഹയർ സെക്കണ്ടറിസ്കൂളിൽ നടന്ന പ്രവേശനോത്സവം ശ്രദ്ധേയമായി.

മഴ മാറി നിന്ന അന്തരീക്ഷ ത്തിൽ പറമ്പ റോഡ് ജംഗഷ നിൽ നിന്നുമാണ് കുരുത്തോലകൾ കൊണ്ടും വർണ്ണങ്ങൾ കൊണ്ടും അലങ്കരിച്ച സ്കൂൾ മുറ്റത്തേക്ക്‌ അധ്യാപകരും പി. ടി. എ. കമ്മറ്റി ഭാരവാഹി കളും ചേർന്ന് കുട്ടികളെ സ്കൂളിലേക്ക് വരവേറ്റത്..

തുടർന്ന് നടന്ന പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് ഉത്ഘാടനം ചെയ്യ്തു. പി. ടി. എ. പ്രസിഡന്റ് കെ. സാവിത്രി അധ്യക്ഷ വഹിച്ചു.മുൻ ഹോസ്ദുർഗ്ഗ് ഉപജില്ലാ എ.ഇ. ഒ. മിനി ജോസഫ് മുഖ്യഅതിഥി ആയിരുന്നു.


No comments