ഭീമനടി വൈ എം സി എ യുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
ഭീമനടി: ഭീമനടി വൈ എം സി എ യുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. വൈ എം സി എ ഹാളില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങും കുടുംബസംഗമവും വൈ എം സി എ മുന്‍ സംസ്ഥാന വൈസ് ചെയര്‍മാനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ മാനുവല്‍ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്തു.
ഭീമനടി വൈ എം സി എ പ്രസിഡണ്ട് ചെറിയാന്‍ ഊത്തപ്പാറക്കല്‍ അധ്യക്ഷം വഹിച്ചു. ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് ജില്ലാ ചെയര്‍മാന്‍ സണ്ണി മാണിശ്ശേരി നേതൃത്വം നല്‍കി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് തോമസ് കാനാട്ട്, വൈ എം സി എ വനിതാഫോറം ജില്ലാ ചെയര്‍പേഴ്‌സണ്‍ സിസിലി പുത്തന്‍പുര, വിദ്യാര്‍ത്ഥി സംഘടനയായ യൂണി വൈയുടെ സംസ്ഥാന ചെയര്‍മാന്‍ അഖില്‍ജോണ്‍, ജില്ലാ ജനറല്‍ കണ്‍വീനര്‍ സി.എം.ബൈജു, ഡാജി ഓടക്കല്‍ എന്നിവര്‍ സംസാരിച്ചു. പുതിയ അംഗങ്ങളെ മാനുവല്‍ കുറിച്ചിത്താനം സ്വീകരിച്ചു. സക്കറിയാസ് തേക്കുംകാട്ടില്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: ചെറിയാന്‍ ഊത്തപ്പാറയ്ക്കല്‍(പ്രസിഡണ്ട്), വര്‍ക്കിച്ചന്‍ കുത്തുകല്ലില്‍(വൈസ് പ്രസിഡണ്ട്), സിജി കുന്നശ്ശേരില്‍(ജനറല്‍ സെക്രട്ടറി), സിജു വാരണത്ത് (ജോയിന്റ് സെക്രട്ടറി), വിപിന്‍ അമ്പലത്തിങ്കല്‍(ട്രഷറര്‍).
No comments