കുരുന്നുകൾ ഒന്നിലേക്ക്... ആഘോഷമാക്കി വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ പി സ്കൂളിലെ പ്രവേശനോത്സവം
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ. ഡോ. ജോൺസൺ അന്ത്യാംകുളം അധ്യക്ഷനായ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് ഉദ്ഘാടനം ചെയ്തു. നവാഗതരായ കുട്ടികൾ അക്ഷരദീപം തെളിയിച്ച് ആദ്യദിനം പ്രകാശപൂരിതമാക്കി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി അബ്ദുൽ ഖാദർ ലക്കി ഡ്രോയിൽ വിജയിയായ ഒന്നാം ക്ലാസിലെ കുട്ടിക്ക് സമ്മാനം നൽകി. വാർഡ് മെമ്പർ വിനു കെ ആർ, പി ടി എ പ്രസിഡണ്ട് ബിബിൻ ഡൊമിനിക് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഷാന്റി സിറിയക് സ്വാഗതവും ബിന്ദു പി കെ നന്ദിയും രേഖപ്പെടുത്തി.
No comments