അന്താരാഷ്ട്ര യോഗാ ദിനത്തിനൊരുങ്ങി മാലോത്ത് കസബയിലെ കുട്ടികൾ..
മാലോം : ആധുനിക ലോകത്തിൽ യോഗയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ മാലോത്ത് കസബയിലെ കുട്ടികൾക്കായി യോഗ പരിശീലനം സംഘടിപ്പിക്കപ്പെട്ടു. ആരോഗ്യരംഗത്ത് ഭാരതം ലോകത്തിനു സമ്മാനിച്ച ഏറ്റവും നല്ല ജീവിതചര്യകളിൽ ഒന്നാണ് യോഗ എന്ന് ഇൻസ്ട്രക്ടർ ജലീന ആൻ സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. എസ്എംസി ചെയർമാൻ ദിനേശൻ കെ അധ്യക്ഷത വഹിച്ച ചടങ്ങ് സീനിയർ അസിസ്റ്റൻറ് ബീന ചാക്കോ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ്, അധ്യാപകരായ ജോജിത പി ജി ,രമ്യ കൃഷ്ണൻ, ശ്രീവിദ്യ പി പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
No comments