നെല്ലിയടുക്കം കിളിയളം ചാലിൽ കാണപ്പെട്ട അജ്ഞാത മൃതദേഹം കാണാതായ പരപ്പ ബാനം സ്വദേശിയുടേതെന്ന് സൂചന
പരപ്പ :നെല്ലിയടുക്കം കിളിയളം ചാലിൽ രണ്ട് ദിവസം മുമ്പ് കാണപ്പെട്ട അജ്ഞാത മൃതദേഹം ബാനം സ്വദേശിയുടേതാണെന്ന് സൂചന. ബാനം അമ്പലത്തിന് സമീപം താമസിക്കുന്ന പരേതരായ കുഞ്ഞിരാമൻ മാധവി എന്നിവരുടെ മകൻ രാജൻ കെ വി(52) ആണ് മരണപ്പെട്ടത്. ബാനം അമ്പലത്തിന് മുൻപിലൂടെ ഒഴുകുന്ന ചാലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചതാണെന്ന് സംശയം. ഭാര്യ സാവിത്രി ( വാഴക്കോട്) ഒരു മകളുണ്ട്
വർഷങ്ങളായി വിവാഹബന്ധം വേർപെടുത്തി ഒറ്റയ്ക്ക് കഴിയുകയായിരുന്നു. സഹോദരങ്ങൾ വിജയൻ, ബാബു ( ബിരിക്കുളം ) നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
No comments