Breaking News

ജി ഡബ്ല്യു എൽ പി എസ് നായ്ക്കയത്തിത്തിന്റെ പ്രീ പ്രൈമറി വർണ്ണ കൂടാരം കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു


ഒടയംചാൽ : ജി. ഡബ്ലിയു.എൽ.പി. എസ്. നായ്ക്കയം സ്കൂളിൽ സമഗ്ര ശിക്ഷാ കേരളം പ്രീ സ്കൂൾ സ്റ്റാർസ് പദ്ധതിയിൽ10 ലക്ഷം രൂപ ചിലവിൽ നിർമ്മാണം പൂർത്തിയാക്കിയ വർണ്ണക്കൂടാരം ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം.എൽ.എ ശ്രീ :ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രീ സ്കൂൾ പഠനം രസകരവും പ്രവർത്തനാധിഷ്ഠിതവുമാക്കാൻ 13 പ്രവർത്തന ഇടങ്ങളാണ് വർണ്ണ കൂടാരത്തിൽ ഒരുക്കിയിരിക്കുന്നത്. കോടോം ബേളൂർ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി :ശ്രീജ. പി  അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോസ്ദുർഗ് എ. ഇ.ഒ ശ്രീ:സുരേന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായി. എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ വി.എസ്.ബിജുരാജ് പദ്ധതി വിശദീകരണം നടത്തി . കോടോം ബേളൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി :ജയശ്രീ എൻ. എസ്, വാർഡ് മെമ്പർ ശ്രീ:ഗോപി. പി, വിദ്യാ കിരണം കോഡിനേറ്റർശ്രീ: പ്രകാശൻ മാസ്റ്റർ, ബി.പി. സി. ശ്രീ :സനിൽകുമാർ വെള്ളുവ,ഡയറ്റ് ഫാക്കൽറ്റി ശ്രീ: അനിൽകുമാർ , പി. ഇ.സി

 സെക്രട്ടറി ശ്രീ :രമേശൻ മാസ്റ്റർ , മുൻ പ്രധാനാധ്യാപകൻശ്രീ:മുരളീധരൻ. പി സി. ആർ. സി. കോഡിനേറ്റർ പ്രവീണ. ടി  , പി.ടി.എ പ്രസിഡന്റ്‌ സുധീഷ്, എസ്.എം. സി. ചെയർമാൻ ഉണ്ണികൃഷ്ണൻ,  എച്ച്. നാഗേഷ്, രാമചന്ദ്രൻ ടി. കെ, ബാലകൃഷ്ണൻ.കെ, നാരായണൻ കൊളങ്ങരടി  എന്നിവർ ആശംസകൾ അർപ്പിച്ചു  സംസാരിച്ചു.ചടങ്ങിൽ സ്കൂൾ HM പത്മാക്ഷി സ്വാഗതവും  സീനിയർ അസിസ്റ്റന്റ് രമ്യ കെ.വി നന്ദിയും പറഞ്ഞു. ബി ആർ സി അംഗങ്ങൾ, നാട്ടുകാർ രക്ഷിതാക്കൾ തുടങ്ങിയവർ ഉൽഘാടനത്തിൽ പങ്കെടുത്തു. തുടർന്ന് പ്രീ പ്രൈമറി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

No comments