നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയപ്പോഴാണ് സംഭവം
കൊട്ടിയൂർ: നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി. വെള്ളിയാഴ്ച രാവിലെ കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയപ്പോഴാണ് സംഭവം. ഫോട്ടോഗ്രാഫർ സജീവ് നായരാണ് പൊലീസിൽ പരാതി നൽകിയത്. ദേവസ്വം ബോർഡ് തന്നെ വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാൻ താൽക്കാലികമായി ഏർപ്പാടാക്കിയ ആളാണ് പ്രാദേശിക മാധ്യമപ്രവർത്തകൻ കൂടിയായ സജീവൻ നായർ. രാവിലെ എട്ടരയോടെ നടനും സംഘവും അക്കര കൊട്ടിയൂരിലെത്തിയപ്പോൾ സജീവ് നായർ ഫോട്ടോ എടുക്കുകയായിരുന്നു. ഇതുകണ്ട ജയസൂര്യയുടെ കൂടെ എത്തിയവർ ഫോട്ടോ എടുക്കാൻ പാടില്ലെന്ന് എന്ന് പറഞ്ഞ് വിലക്കുകയും ക്യാമറയ്ക്ക് നേരെ കയ്യുയർത്തുകയും ചെയ്തുവെന്നാണ് പരാതി. ജയസൂര്യയുടെ ഫോട്ടോ എടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടപ്രകാരമാണ് സജീവ് നായർ ഫോട്ടോ എടുത്തത്. സജീവനെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് വിവരം. പരിക്കേറ്റ ഫോട്ടോഗ്രാഫർ കൊട്ടിയൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. കൊട്ടിയൂർ പൊലീസിൽ പരാതി
No comments