ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ശുചിത്വ പരിശോധന ഊർജിതമാക്കി നീലേശ്വരം താലൂക്ക് ആശുപത്രി ആരോഗ്യവിഭാഗം
നീലേശ്വരം : ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ശുചിത്വ പരിശോധന ഊർജിതമാക്കി നീലേശ്വരം താലൂക്ക് ആശുപത്രി ആരോഗ്യവിഭാഗം.മഞ്ഞപിത്തം , എലിപ്പനി , ഡെങ്കിപനി വ്യാപനം തടയുന്നതിൻ്റെ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നീലേശ്വരം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ ഭക്ഷ്യവിതരണ സ്ഥാപനങ്ങൾ പരിശോധന നടത്തി പരിഹരിക്കുന്നതിന് കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നോട്ടീസ് നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബാലകൃഷ്ണൻ എംവി , വിനോദ്.പി, രഞ്ജിത് ടീ, ബാബു കെ എസ് പരിശോധനയ്ക്ക് എന്നിവർ നേതൃത്വം നൽകി.
No comments