പനത്തടി കമ്മാടി ഉന്നതിയിലെ 10 കുടുംബങ്ങള്‍ക്ക് സുരക്ഷയുടെ വീട് ഒരുങ്ങുന്നു
പനത്തടി ഗ്രാമപഞ്ചായത്ത് കമ്മാടി ഉന്നതിയിലെ 10 കുടുംബങ്ങള്‍ക്ക് സുരക്ഷയുടെ വീട് ഒരുങ്ങുന്നു. ജൂണ്‍ 21 ന് പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു താക്കോല്‍ ദാനം നിര്‍വഹിക്കും. രണ്ടു കിടപ്പുമുറികള്‍, വരാന്ത, ഹാള്‍, അടുക്കള, ശുചിമുറി, വര്‍ക്ക് ഏരിയ എന്നിവയുള്‍പ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്
No comments