Breaking News

മഴമൂലം നിർത്തിവെച്ച പാണത്തൂർ - സുള്ള്യ അന്തർ സംസ്ഥാന പാതയിയിലെ നിർമ്മാണം പുനരാരംഭിച്ചു


പാണത്തൂർ :  പാണത്തൂർ - സുള്ള്യ അന്തർ സംസ്ഥാന റോഡിൽ കല്ലപ്പള്ളി പാടിക്കൊച്ചി  ജംഗ്ഷനിൽ  റോഡിൻ്റെ പാർശ്വഭിത്തി കോൺക്രീറ്റ്  പ്രവൃത്തി പുനരാരംഭിച്ചു. ശക്തമായ മഴയത്ത് പ്രവൃത്തി തുടരാൻ സാധിക്കാത്തതിനാൽ നിർത്തിവച്ച കോൺക്രീറ്റ് പ്രവൃത്തിയാണ് ഇപ്പോൾ പുനരാരംഭിച്ചത്. കോൺക്രീറ്റിനു വേണ്ടി കുഴി എടുത്തതിനാൽ ശക്തമായ മഴയത്ത് റോഡരികിലെ മണ്ണ് ഇടിഞ്ഞ് ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. ഇതുവഴി പോകുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ്സുകൾ നിർത്തിവച്ചിരുന്നു. ഇതു മൂലം വിദ്യാർഥികൾ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർ ബുദ്ധിമുട്ടിലായിരുന്നു. ഒരാഴ്ചയായി മഴ കുറഞ്ഞതിനാലാണ് വീണ്ടും പ്രവൃത്തി തുടങ്ങുവാൻ സാധിച്ചത്.

No comments