ഫിയസ്റ്റ പരപ്പ ഫെസ്റ്റ് 2025 ; സംഘാടകസമിതി പിരിച്ചുവിട്ടു വരവ് - ചെലവ് കണക്ക് ഗിരീഷ് കാരാട്ട് വായിച്ച് അവതരിപ്പിച്ചു
പരപ്പ: കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് പരപ്പയിൽ 11 ദിവസം അരങ്ങ് തകർത്ത് ആറാടി ആയിരങ്ങൾക്ക് ആഹ്ളാദം പകർന്ന " ഫിയസ്റ്റ പരപ്പ ഫെസ്റ്റ് 2025 " തിളക്കമാർന്ന സംഘാടന മികവോടെയാണ് അവസാനിച്ചത്. പരപ്പ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മേള അരങ്ങേറിയത്. ഗ്രാമപഞ്ചായത്ത് പരിധിയിൽ, വിശേഷിച്ച് പരപ്പയിൽ ഇത് ആദ്യമായാണ് ഇങ്ങനെ ഒരു മേള നടക്കുന്നത്.
മാർച്ച് 29 മുതൽ ഏപ്രിൽ എട്ടുവരെ തീയതികളിൽ നടന്ന ഫെസ്റ്റിന്റെ ഭാഗമായി 11 ദിവസങ്ങളിൽ വ്യത്യസ്തവും, വൈവിധ്യവുമായ കലാ പരിപാടികളാണ് അരങ്ങേറിയത്.
ഫെസ്റ്റിന്റെ രണ്ടാം ദിവസമായ മാർച്ച് 30 മുതൽ ഏപ്രിൽ ഏഴു വരെ തീയതികളിലായി , ഓരോ ദിവസവും കാലികപ്രസ ക്തിയുള്ള 9 വിഷയങ്ങളെ അധികരിച്ചു കൊണ്ടുള്ള സെമിനാർ സംഘടിപ്പിച്ചു. ജില്ലയിലെ പ്രമുഖർ നാറുകളിൽ പങ്കെടുത്ത വിഷയം അവതരിപ്പിച്ചു.
എല്ലാ ദിവസവും വൈകിട്ട് പരപ്പ പരിസര പ്രദേശങ്ങളിലെ കലാകാരന്മാർക്കും കലാകാരികൾക്കും അവസരം ഒരുക്കി കൊണ്ടാണ് മേള നടത്തിപ്പ് പൂർത്തിയായത്. ഫെസ്റ്റിന്റെ വിജയത്തിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് ഭാരവാഹികൾ ഉൾപ്പെടെ എല്ലാ വിഭാഗം ആളുകളുടെയും കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് എന്ന് യോഗം വിലയിരുത്തി . വർക്കിംഗ് ചെയർമാൻ വി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ കൺവീനർ എ ആർ രാജു വിശദമായ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
11 സബ് കമ്മിറ്റികളോടു കൂടി പ്രവർത്തിച്ച ജനറൽ കമ്മിറ്റിയുടെ വരവ് - ചെലവ് കണക്ക് ഗിരീഷ് കാരാട്ട് വായിച്ച് അവതരിപ്പിച്ചു.
കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഗോപാലകൃഷ്ണൻ , കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് സെക്രട്ടറി എം പി സലീം , ടി മോഹനൻ , ആനന്ദ് സാരംഗ് , എം വി പുരുഷോത്തമൻ , വിനോദ് പന്നിത്തടം, എ.ആർ.വിജയകുമാർ , ഡെന്നിസ് തുടങ്ങിയവർ പ്രസംഗിച്ചു. എ ആർ രാജു സ്വാഗതം പറഞ്ഞു. ഫെസ്റ്റ് സംഘാടക സമിതിയുടെ പ്രവർത്തന റിപ്പോർട്ടും, വരവ് -ചെലവ് കണക്കും യോഗം അംഗീകരിച്ചു. സംഘാടകസമിതി പിരിച്ചുവിട്ടു .
No comments