Breaking News

ബി.കെ.എം.യു വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പരപ്പ പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി


പരപ്പ: ഭാരതിയ ഖേദ് മസ്ദുർ യൂണിയൻ ബി.കെ.എം.യു ദേശിയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ദേശിയ കർഷക തൊഴിലാളി നയം നവീകരിക്കുക ,കർഷക തൊഴിലാളി പെൻഷൻ ആറായിരം രൂപയാക്കുക ,കർഷക തൊഴിലാളികൾക്ക് ഭൂമിയും വീടും നൽകുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നടപടി അവസാനിപ്പിക്കുക എന്നീ ആവീശ്യങ്ങൾ ഉയർത്തി പിടിച്ച് ബി.കെ.എം.യു വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പരപ്പ പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സമരം സി.പി.ഐ കാസർഗോഡ് ജില്ലാ സെക്രട്ടറി സി.പി.ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി.കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ.പുഷ്പരാജൻ, എ.രാഘവൻ, പി.വി.തങ്കമണി എന്നിവർ സംസാരിച്ചു.കെ.ഭു പേര് ,ടി.കെ.രാമചന്ദ്രൻ ,യദുബാലൻ' വി.പി, ബാലൻ പരപ്പ ,വിജയൻബാനം ,ടി.ഡി ജോണി, എം.ശശിധരൻ എന്നിവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി സി.പി.സുരേശൻ സ്വാഗതം പറഞ്ഞു

No comments