Breaking News

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ജൂൺ 9 ന് വെള്ളരിക്കുണ്ടിൽ അനുമോദനം


വെള്ളരിക്കുണ്ട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് ജില്ലാ കമ്മിറ്റിയുടെയും Edroots  ഇൻറർനാഷണൽ സ്റ്റഡി എബ്രോഡ് കൺസൾട്ടൻസിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു. ജൂൺ 9 തിങ്കളാഴ്ച്ച വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്യും. വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ചർച്ച് വികാരി വെരി റവ ഫാദർ ഡോ. ജോൺസൺ അന്ത്യംകുളം മുഖ്യാതിഥിയായി സംബന്ധിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് തോമസ് കാനാട്ട് , കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ, Edroots ഡയറക്ടർ ഷമീർ മൂത്തേടം, Edroots ബ്രാഞ്ച് ഹെഡ് അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിക്കും. 'വിദേശ പഠനവും തൊഴിൽ സാധ്യതകളും' എന്ന വിഷയത്തിൽ ശ്രീ ഷമീർ മൂത്തേടം വിദ്യാർത്ഥികളുമായി സംവദിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. കുറഞ്ഞത് 75 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥികൾക്കാണ് യോഗ്യത. രജിസ്ട്രേഷൻ സൗജന്യമാണ്. ബന്ധപ്പെടേണ്ട നമ്പർ: 75 94 0 4 0 3 3 3, 8 9 4 3 7 5 5 3 3 3, 7 5 9 4 8 6 3 3 3 3

No comments