Breaking News

ഷോർട്ട്ഫിലിം സംവിധായകനും നടനുമായ വെള്ളിക്കോത്ത് പെരളത്തെ കിരൺ രാജീവ് അന്തരിച്ചു


കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് പെരളത്ത് കിരൺ നിവാസിലെ സി രാജീവിന്റെയും കനക രാജീവിന്റെയും മകൻ കിരൺ രാജീവ് (29) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു.

നിരവധി ടെലിഫിലിമുകളിൽ പ്രധാന കഥാപാത്രമായി അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്നു ഞാൻ നാളെ നീ , അണ്ണൻ തുടങ്ങിയ ടെലിഫിലിമുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.നിരവധി ഷോർട്ട് ഫിലിമുകളും,ആൽബങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

കീർത്തന ഏകസഹോദരി (വിദ്യാർത്ഥി, മംഗലാപുരം)

No comments