മാലോം പടയംകല്ലിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
വെള്ളരിക്കുണ്ട് : ബളാൽപഞ്ചാ യത്തിലെ മാലോം പടയംകല്ലിൽ വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായതോതിൽ കാർഷിക വിളകൾ നശിപ്പിച്ചു..
പടയം കല്ലിലെ മുഴക്കയിൽ ബാലൻ, മിനി, മുണ്ടക്കൽ ഷാജു എന്നിവരുടെ കൃഷി ഭൂമിയിലാണ് രാത്രിയിൽ കാട്ടാന കൂട്ടമിറങ്ങിയത്..
തെങ്ങ്, വാഴ, കവുങ്ങ് തുടങ്ങിയ കാർഷിക വിളകൾ ആന കൂട്ടം നിലം പരിശാക്കിയ നിലയിലാണ്.. മുഴുക്കയിൽ മിനി യുടെ വീടിന്റെ മുറ്റത്ത് വരെ ആനയെത്തി. ആനകൂട്ടം കൃഷി നാശം വരുത്തിയ പ്രദേശങ്ങൾ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം സ്ഥിരം സമിതി അഗം അലക്സ് നെടിയ കാലയിൽ. വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു.
No comments