ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് മാറ്റിപ്പാർപ്പിച്ച കോട്ടമല യുപി സ്കൂളിലെയും പറമ്പ എൽപി സ്കൂളിലെയും 24 കുടുംബങ്ങളെ രാജ്മോഹൻ ഉണ്ണിത്താൻ എംപി സന്ദർശിച്ചു
വെള്ളരിക്കുണ്ട് : ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് മാറ്റിപ്പാർപ്പിച്ച വെസ്റ്റ് എളേരി പഞ്ചായത്തിലെ കോട്ടമല യുപി സ്കൂളിലെയും പറമ്പ എൽപി സ്കൂളിലെയും 24 കുടുംബങ്ങളെ രാജ്മോഹൻ ഉണ്ണിത്താൻ എംപി സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ, വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ, കെ.കെ തങ്കച്ചൻ, എ.വി. ലിജിന, എം.കെ.പ്രമോദ്, സി.പി. സുരേശൻ, അന്നമ്മ മാത്യു, ജോയി ജോസഫ്, എ.വി. ഭാസ്കരൻ, പി.ടി.ജോസഫ്, ജനാർദനൻ
കൈനിയിൽ, കെ.പി. സഹദേവൻ, കെ.സി രാമചന്ദ്രൻ, രാജേഷ് തമ്പാൻ, ജോബിൻ പറമ്പ, മനിയേരി കൃഷ്ണൻ, സി.ആർ. മനോജ്, പ്രസാദ് പറമ്പ, രമേശൻ ആലത്തടി എന്നിവർ രണ്ടിടത്തായി
സന്ദർശകസംഘത്തിനൊപ്പമുണ്ടായി.
No comments