ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ്.. വ്യാപക പരിശോധന നടത്തി പോലീസ്
കാസർഗോഡ് : സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ വ്യാപക പരിശോധന നടത്തി നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും വാറണ്ടുകൾ നടപ്പാക്കുകയും ചെയ്തു. 131 കേസുകളാണ് ഡ്രൈവിന്റെ ഭാഗമായി രജിസ്റ്റർ ചെയ്തത് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായാണ് ഡ്രൈവ് സംഘടിപ്പിച്ചത്. മോട്ടോർ വാഹന നിയമ പ്രകാരം 783 എണ്ണം നടപടി സ്വികരിച്ചു. 123 വാറണ്ടുകൾ നടപ്പാക്കി. NDPS ആക്ട് പ്രകാരം 11 കേസുകൾ രെജിസ്റ്റർ ചെയ്തു. റൗഡി ലിസിൽപെട്ട 110 പേരെ പരിശോധിച്ചു. 1798 വാഹനങ്ങളും 66 ലോഡ്ജുകളിലും പരിശോധന നടത്തി.
ജില്ലാ പോലീസ് മേധാവി ശ്രീ. ബി.വി വിജയ ഭരത് റെഡ്‌ഡി ഐപിഎസ് ന്റെ നിർദ്ദേശ പ്രകാരം സബ്ഡിവിഷൻ ഡിവൈഎസ്പി മാരായ സുനിൽ കുമാർ സി കെ, മനോജ് വി വി, ബാബു പെരിങ്ങേത്ത് എന്നിവരുടെ മേൽനോട്ടത്തിലാണ് ഡ്രൈവ് സംഘടിപ്പിച്ചത്.
No comments