Breaking News

വെള്ളരിക്കുണ്ട് എൽ. സി. സി എഡ്യൂക്കേഷൻ, എയിം അക്കാദമി, കിഡ്സ്‌ കാസ്റ്റൽ പ്ലെസ്കൂൾ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിച്ചു


വെള്ളരിക്കുണ്ട് : എൽ. സി. സി. എഡ്യൂക്കേഷൻ, എയിം അക്കാദമി, കിഡ്സ്‌ കാസ്റ്റൽപ്ലെസ്കൂൾ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിച്ചു.

സ്ഥാപനങ്ങളുടെ മുറ്റത്ത് തൈകൾ വച്ചു പിടിപ്പിച്ചു കൊണ്ട് ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ് ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. ആർ. വിനു അധ്യക്ഷത വഹിച്ചു..

ബളാൽ കൃഷി ഓഫീസർ  നിഖിൽ നാരായണൻ പരിസ്ഥിതി  ദിനത്തെ കുറിച്ച് ക്ലാസ് എടുത്തു.. അക്കാദമി ഡയറക്ടർ ലിനു ജസ്റ്റിൻ,  അദ്ധ്യാപകരായ ജിബിൻ മാത്യു, കവിത വേണുഗോപാൽ,  അജിത എന്നിവർ പ്രസംഗിച്ചു..

No comments