Breaking News

വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തുന്ന ആൾ കാസർഗോഡ് വനിതാപോലീസിന്റെ പിടിയിൽ....


കേരളത്തിലുടനീളം സ്ത്രികളെ വശീകരിച്ച്  വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചുഷണം നടത്തിവരുന്ന ആളെ പോലീസ് പിടികൂടി. തൃശ്ശൂർ കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷോബി എന്ന വിളിക്കുന്ന പ്രശോബ് പി എസ് (36 ) ആണ് കാസറഗോഡ് വനിതാ പോലീസിന്റെ പിടിയിലായത്.  മോഡലിംഗിന്റെയും മറ്റ്  അവസരങ്ങളും തരാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും വിവാഹ വാഗ്ദാനം ഉൾപ്പെടെ നൽകിയാണ് ഇയാൾ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. പ്രധാനമായും വിവാഹ മോചനം നേടിയ സ്ത്രീകളെയാണ് ഇയാൾ ലക്‌ഷ്യം വെച്ചിരുന്നത്. കാസറഗോഡ് സ്വദേശിനിനയായ സ്ത്രിയുടെ പരാതിയിലാണ് കാസറഗോഡ് വനിതാ പോലീസ് സറ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. തൃശൂർ ആളൂരിൽ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. പോലീസിൽ പരാതി നൽകാതിരിക്കാൻ പരാതിക്കാരായ സ്ത്രീകളുടെ വീഡിയോ സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് ഇയാളുടെ രീതി . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീ. ബി.വി വിജയ ഭരത് റെഡ്‌ഡി ഐപിഎസ് ന്റെ നിർദ്ദേശ പ്രകാരം കാസറഗോഡ് ഡിവൈഎസ്പി സുനിൽ കുമാർ സി കെ യുടെ നിർദ്ദേശ പ്രകാരം കാസറഗോഡ് വനിതാ പോലീസ് സ്റ്റേഷൻ SHO അജിത കെ, സ്‌ക്വാഡ് അംഗങ്ങളായ എസ്ഐ നാരായണൻ എഎസ്ഐ ഷാജു എന്നിവർ ചേർന്നാണ് ഇയാളെ സമർത്ഥമായി പിടികൂടിയത്.

No comments