Breaking News

മാലോം പടയംകല്ലിൽ ആനയിറങ്ങി കൃഷി നശിപ്പിച്ചു പടയംകല്ലിലെ ചെറുവീട് ശങ്കരന്റെ നേന്ത്ര വാഴത്തോട്ടം ആന കൂട്ടം നശിപ്പിച്ചു

വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്തിലെ മാലോം പടയംകല്ലിൽ വീണ്ടും കാട്ടാന ഇറങ്ങി വ്യാപകമായ തോതിൽ കൃഷി നശിപ്പിച്ചു. പടയം കല്ലിലെ ചെറുവീട് ശങ്കരന്റെ 200 ഓളം നേന്ത്രവാഴകൾ ആന കൂട്ടം നശിപ്പിച്ചു..

കുലച്ചു പാകമായി വരുന്ന വാഴയുടെ കുല ഉപേക്ഷിച്ച ആന അതിന്റ കാമ്പ് മാത്രമാണ് ഭക്ഷിച്ചത്.ചൊവ്വാഴ്ച്ച രാത്രിയാണ് ആനകൂട്ടം ഇവിടെനാശം വിതച്ചത്..

ശങ്കരൻ പാട്ടത്തിനെടുത്ത ഭൂമിയിൽ ആണ് വാഴ കൃഷി നടത്തിയത്. ബാങ്കിൽ നിന്നും ലോൺ എടുത്തും കടം വാങ്ങിയും ആണ് ശങ്കരൻ കൃഷി ഇറക്കിയത്. ഒറ്റ രാത്രി കൊണ്ട് ഈ നിർദ്ധന കർഷകന്റെ സ്വപ്നമാണ് ആന കൂട്ടം തകർത്തത്. വാർഡ് മെമ്പർ അലക്സ് നെടിയ കാലയിൽ. വനം വകുപ്പ്ജീവനക്കാർ എന്നിവർ സ്ഥലം സന്ദർശിച്ചു...

No comments