ചെറുവത്തൂര്‍ മട്ടലായി ശിവക്ഷേത്രത്തില്‍ കവര്‍ച്ച
ചെറുവത്തൂര്‍ മട്ടലായി ശിവക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം, വെള്ളി ആദരണങ്ങളും പണവും കവര്‍ച്ച ചെയ്തു. മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രപരിസരത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ക്ഷേത്ര ഓഫീസ് മുറിയിലാണ് കവര്‍ച്ച നടന്നത്. മൂന്ന് പവന് സ്വര്‍ണാഭരണങ്ങള്‍, പത്ത് ഗ്രാം വെള്ളി ആഭരണങ്ങള്‍, പതിനായിരം രൂപയുടെ നാണയ തുട്ടുകള്‍ ഉള്‍പ്പെടെ 40000 രൂപ മോഷണം പോയി. ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദര്‍ സ്ഥലത്തെത്തി തെളിവെടുത്തു.
No comments