Breaking News

ചൈനയിലെ ഷാങ്കായ് സമ്മർ സ്കൂളിലേക്ക് പരപ്പ സ്വദേശി ശ്യാം പ്രകാശും


പരപ്പ സ്വദേശി ശ്യാം പ്രകാശ് (ശ്യാം സോർബ ) ആണ് ചൈനയിലെ ഷാങ്കായ് ൽ വെച്ച് നടക്കുന്ന ഷാങ്കായ് സമ്മർ സ്കൂൾ 2025 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ചുരുക്കം ആളുകളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഷാങ്കായ് തിയേറ്റർ അക്കാദമി നടത്തുന്ന സമ്മർ സ്കൂൾ ലോകത്തിലെ തന്നെ പ്രധാന ഹ്രസ്വകാല കോഴ്സ് ആണ്. തിയേറ്ററിൽ ന്യൂ മീഡിയ വിഭാഗം കോഴ്സിലേക്ക് ആണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2025 ജൂൺ മുതൽ ഒരു മാസം ആണ് പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യമായി നൽകുന്ന പരിശീലനം ആണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാർഥികൾ ഈ കോഴ്സിൽ പങ്കെടുക്കും. ലോക പ്രശസ്ത മാസ്റ്റേഴ്സിന്റെ കീഴിൽ പരിശീലനം ലഭിക്കും.

പരപ്പച്ചാൽ സ്വദേശിയായ ശ്യാം നിലവിൽ ജാർഖണ്ഡ് കേന്ദ്ര സർവ്വകലാശാലയിൽ നാടകപഠനത്തിൽ ഗവേഷണം ചെയ്യുന്നു. റിട്ടേർഡ് KSRTC ഡ്രൈവർ പ്രകാശന്റെയും മൂലപ്പാറ അംഗൻവാടി ടീച്ചർ ശ്രീകലയുടെയും മകൻ ആണ്.സഹോദരങ്ങൾ  സായി പ്രകാശ്,ശ്രീനന്ദ.

No comments