ഓൺലൈൻ തട്ടിപ്പ് ; അമ്പലത്തറ സ്വദേശിയായ യുവാവിൻറെ 68ലക്ഷം രൂപ തട്ടിയെടുത്തു
അമ്പലത്തറ : വൻ ഓൺലൈൻ തട്ടിപ്പ് യുവാവിൻറെ 68ലക്ഷം രൂപ തട്ടിയെടുത്തു. അമ്പലത്തറ സ്വദേശി അനീഷ് കുമാറിനാണ് പണം നഷ്ടപ്പെട്ടത്. അനീഷ് കുമാറിൻറെ ഭാര്യ പനയാൽ കരുവാക്കോട്ടെ കെ. അഞ്ജലി 31 യുടെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്തു. 2024 ജൂലൈ 17 മുതലാണ് പണം നിക്ഷേപിച്ചത്. ഫേസ്ബുക്ക് ട്രേഡിംഗ് ഫ്ളാറ്റ്ഫോം വഴി നിക്ഷേപിച്ചാൽ നല്ല ലാഭവിഹിതം പ്രതികൾ വാട്സാപ്പിലൂടെയാണ് വാഗ്ദാനം ചെയ്തത്. തുടർന്ന് പ്രതികളുടെ അക്കൗണ്ടിലേക്ക് 680 5000 രൂപ അയച്ചു കൊടുത്തു. ഭാര്യയുടെ സ്വർണം ഉൾപ്പെടെ പണയപ്പെടുത്തിയായിരുന്നു നിക്ഷേപം നടത്തിയത്. പണം തിരികെ ലഭിക്കാതെ വന്നതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണം ആരംഭിച്ചു.
No comments